![]() |
ബക്കര്‍ മേത്തല |
ഓടികൊണ്ടിരിക്കുന്ന വണ്ടിതന്നു
ദൃശ്യങ്ങള്‍
ശൂന്യതയുടെ കടലില്‍
പാലം പണിയുമ്പോള്‍
ദൈവത്തോട് കയര്‍ക്കുന്ന
ഒരണ്ണാന്‍
മുട്ടോളം മാത്രം വെള്ളമുള്ള
തടാകത്തില്‍ കുളിക്കുന്ന സ്ത്രീകള്‍
- കരിഞ്ഞ വിറകു കൊള്ളികള്‍ പോലെ
മലമുകളിലെ കുരിശുചുംബിക്കുന്ന മേഘങ്ങള്‍
- കുഷ്ഠരോഗികളെപ്പോലെ
താഴ്വരയില്‍ കല്ലുടക്കുന്ന തൊഴിലാളികള്‍
- പെയ്യാന്‍ നില്‍ക്കുമ്പോഴും
വിയര്‍ക്കുന്ന മുകില്‍പ്പോലെ.
ഉണങ്ങിയ തെങ്ങില്‍ തലപ്പില്‍
കാറ്റടിച്ചിട്ടും പാറിക്കളിക്കാതെ
വടിയോട് പറ്റി ചേര്‍ന്നു കിടക്കുന്ന
ഒരു കൊടിക്കൂറ
- ഡിസ്ചാര്‍ജായലിംഗംപോലെ
വണ്ടി നിന്നപ്പോള്‍ കണ്ടു
ഒരു തൈ നടുന്ന കിഴവനെ
അതിന്റെ തടത്തിലേക്ക്
വെള്ളമൊഴിച്ച്കൊണ്ടിരിക്കുന്ന കുട്ടിയെ
തടത്തിലേക്കൊഴിച്ചുകൊണ്ടിരിക്കു
വെള്ളം മുഴുവന്‍
തന്‍റെ വിണ്ടു വരണ്ട മനസ്സിലേക്ക്
കിനിഞ്ഞിറങ്ങുന്നത്
അയാളറിഞ്ഞു .
No comments:
Post a Comment