![]() |
വിമീഷ് മണിയൂര്‍ |

തുടക്കം
നിങ്ങളെ
അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടികളെ
സ്നേഹിക്കാന്‍ തുടങ്ങരുത്
അവര്‍
പിന്നെയും പിന്നെയും
അത്ഭുതപ്പെടുത്തിയെന്നിരിക്കും
അതിന് മുന്‍പേ
അവരെ അത്ഭുതപ്പെടുത്തി
മറ്റെന്തിനെയെങ്കിലും
സ്നേഹിച്ചു തുടങ്ങുക
2
എന്തോരം അടുത്താലും
നമ്മുടെ നിഴലുകളെ
ഇണചേരാന്‍ അനുവദിക്കരുത്
ഇടയ്ക്ക്
തിരിഞ്ഞു നിന്ന് കരയാന്‍
ഒരു നിഴലിന്റെ മറവ് നല്ലതാണ്
ഒന്നാമത്തേത് വളരെ ഇഷ്ടപെട്ടു
ReplyDeleteപുതു ഭാവുകത്വം നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍
ReplyDelete