Tuesday 28 August 2012

മുള്ളുരുമ്മുമ്പോള്‍

നെഹദ മജീദ്‌
IX STD
KMM SCHOOL



















അമ്പലത്തിന്റെ
ആദ്യ പടി ചവിട്ടിയതും
കൃഷ്ണേട്ടന്‍
'അമ്മേ ..എന്റെ കാല്'

തോട്ടുംവക്കത്ത്
കൈതച്ചക്ക പറിക്കാന്‍ പോയ മാളൂട്ടി
"ഈശ്വരാ
പുതിയ മുണ്ട് പിന്നേം "

ചക്ക പറിക്കുന്ന ഹൈദ്രു
"പുറത്ത് നരകോം
ഉള്ളില്‍സ്വര്‍ഗോം"

ഷാപ്പിലെ
നുറുക്കുമീന്‍ തൊട്ട് കൂട്ടുന്നതിനിടെ
ത്രിശൂക്കാരന്‍ പൌലോസ്
"ന്തൂട്ട് മീനാണ്ടത്
അപ്പടി മുള്ളാണല്ലോ"

വേലി ചാടുന്ന കള്ളന്‍ പരമു
"മുത്തപ്പാ ..ചോര ..
വേലിച്ചാടുമ്പം
ടോര്‍ച്ചെടുക്കണം "

കോണ്‍വെന്റിലെ
അരിവെപ്പുകാരി ത്രേസ്യാമ ഭര്‍ത്താവിനോട്
"ദാണ്ടേ ..നിങ്ങള്ക്ക്ണ്ടല്ലോ
കൈതമുള്ളിന്റെ സ്വഭാവാ ."

ആദ്യ പ്രണയം തന്നെ
പൊളിഞ്ഞു പാളീസായപ്പോള്‍
ടിന്റുമോന്‍ ചങ്ങാതിയോട്‌
"എടാ ഉവ്വേ ..റോസിന്‍മേലുള്ള
എന്റെ ആ പിടുത്താ ഒക്കെ തെറ്റിച്ചത് "

പാടത്ത്
പുല്ലിനു പോയ പുഷ്പ്പ ചേച്ചി
വയല്‍ ചുള്ളി കടച്ചിലോടെ
"നശിച്ച മുള്ള്"

ഇങ്ങനെ പോകുന്നു 
എന്റെ കുറ്റങ്ങള്‍
ഇനിയും തീര്‍ന്നില്ല
വേറൊന്നു കൂടിയുണ്ട് 

തെക്കേലെ സുഭദ്ര
പെഴച്ചു പെറ്റപ്പോള്‍
ചക്കി തള്ള പറഞ്ഞത്
"ഇല വന്ന് മുള്ളില്‍ വീണാലും
മുള്ള് വന്ന് ഇലയില്‍ വീണാലും
കേട് ഇലയ്ക്ക് തന്നെയെന്ന്"

പക്ഷെ
ആരെങ്കിലും അറിയുന്നുണ്ടോ
ഞാന്‍
നിങ്ങളെ പുല്‍കുമ്പോഴാണ്‌
നിങ്ങള്‍ക്ക്  വേദനിക്കുന്നതെന്ന് .

9 comments:

  1. ഇനി ഞാന്‍ മുള്ളിനെ പഴിക്കില്ല :)

    നല്ലൊരു കവിത

    ReplyDelete
  2. പാവം മുള്ള് , നല്ല കവിത

    ReplyDelete
  3. ആര്‍ക്കും മനസ്സിലാകാത്ത കവിതയുടെപെരുക്കന്ഹള്‍ ക്കിടയില്‍ ലാളിത്യമാര്‍ന്ന നല്ല കവിത

    ReplyDelete
  4. മനോഹരം... ലളിതം, അര്‍ത്ഥപൂര്‍ണ്ണം... എല്ലാ ഭാവുകങ്ങളും കവിക്ക്‌....

    ReplyDelete
  5. നന്നായിട്ടുണ്ട് nehdha majeed

    ReplyDelete
  6. മോൾ,
    വളരെ നന്നായിട്ടുണ്ട്. 
    അഭിനന്ദനങ്ങൾ...
    എഴുത്തുകൾ തുടരുക...

    ReplyDelete